Develop essential film & video skills with expert instruction and practical examples.
ഏതാണ്ട് അഞ്ച് മണിക്കൂറോളം നീളുന്ന വീഡിയോ എഡിറ്റിങ്ങിന്റെ ഈ കോഴ്സിലേക്ക് നിങ്ങൾക്ക് സ്വാഗതം. ആപ്പിൾ പ്രൊഡക്ട് ആയ ഫൈനൽ കട് പ്രോ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ്ങ് എങ്ങനെ ചെയ്യാനാകും എന്ന് നിങ്ങൾ ഈ കോഴ്സിലൂടെ പഠിക്കും. ഏതൊരു പുതിയ ആൾക്കും നിഷ്പ്രയാസം എഫ് സി പ്പി അതിന്റെ ആരംഭം മുതൽ പഠിച്ച് , ഒരു പ്രഫഷണൽ വീഡിയോ എഡിറ്റർ ആകാനുള്ള എല്ലാ പരിശീലനവും നിങ്ങൾക്ക് ഈ കോഴ്സിൽ കാണാനാകും,വീഡിയോ എഡിറ്റിങ്ങിൽ നമ്മൾ ചെയ്യേണ്ടതായ യഥാർത്ഥ കാര്യങ്ങൾ ഓരോ വീഡിയോയിലൂടെയും നിങ്ങളെ പരിചയപ്പെടുത്തി ഒരു വീഡിയോ പ്രൊഡക്ഷൻ ആതിന്റെ ആരംഭം മുതൽ അവസാനം വരെ എങ്ങനെ ചെയ്യാമെന്നും നമ്മൾ ഈ കോഴ്സിലൂടെ കാണും.
അതുപോലെ ഏറ്റവും വലിയ പ്രത്യേകത നിങ്ങൾ പഠിക്കുന്ന ഓരോ വീഡിയോയുടെയും നോട്ടും, ഷോർട്ടകട്ട് കീകളും എല്ലാം ഉൾപ്പെടുത്തിയ കംപ്ലീറ്റ് നോട്ട് പ്ലോട്ടിറ്റ് എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഏതു സമയവും നിങ്ങൾക്ക് അത് പരിശോധിക്കാവുന്നതാണ്. നമ്മുടം കോഴ്സിനെ 12 സെഷനുകളായാണ് തിരിച്ചിരിക്കുന്നത്.
1. ആദ്യഭാഗം, എഫ് സി പ്പി എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം എന്ന വിഷയവും അതിന്റെ ഇൻ്റർഫേസിനെക്കുറിച്ചും പൂർണ്ണമായ ഒരു ചിത്രം നൽകും. അതുപോലെ നിങ്ങളുടെ മീഡിയാ ഫൈലുകൾ എങ്ങനെ എഫ് സി പി യിലേക്ക് ഇംപോർട്ട് ചെയ്യാമെന്നും നിങ്ങൾ കാണും.
2. രണ്ടാം ഭാഗത്ത് ഇംപോർട്ട് ചെയ്ത ഫയലുകൾ എങ്ങനെ ക്രമീകരിക്കാം എന്നും. ആ ഫയലുകൾ മെർജ്, ഡിലീറ്റ്, റേറ്റ് ചെയ്യാവെന്നും നമ്മൾ കാണും.
View pricing and check out the reviews. See what other learners had to say about the course.
Not sure if this is right for you?
Browse More Film & Video CoursesExplore more Film & Video courses to deepen your skills and advance your expertise.